Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunken State

Wayanad

ല​ഹ​രി ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

ക​ൽ​പ്പ​റ്റ: ല​ഹ​രി ക​ല​ർ​ത്തി​യ സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ച് മ​യ​ക്കി​യ​ശേ​ഷം വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 27 വ​ർ​ഷം ത​ട​വും 77,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ മി​ഥു​ൻ​ദാ​സി​നെ​യാ​ണ് (22) ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ. ​കൃ​ഷ്ണ​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2022 ജൂ​ലൈ​യി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക​ൽ​പ്പ​റ്റ സി​ഐ ആ​യി​രു​ന്ന ബി​ജു ആ​ന്‍റ​ണി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ട് വ​ന്ന സി​ഐ ബി.​കെ. സി​ജു അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. എ​എ​സ്ഐ കെ. ​റ​സാ​ഖ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജു​നൈ​ദ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​ബ​ബി​ത ഹാ​ജ​രാ​യി. മി​ഥു​ൻ​ദാ​സി​നെ​തി​രേ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, ക​രി​യി​ല​കു​ള​ങ്ങ​ര സ്റ്റേ​ഷ​നു​ക​ളി​ൽ വേ​റേ​യും കേ​സു​ക​ളു​ണ്ട്.

 

Latest News

Corehub Up